ദുബായ്

ബോയിംഗ് 737 മാക്സ് വിമാനസർവീസ് ഫ്ലൈദുബായ് പുനരാരംഭിക്കുന്നു ; ആദ്യ വിമാനം പാകിസ്ഥാനിലേക്ക്

ഏപ്രിൽ 8 മുതൽ ബോയിംഗ് 737 മാക്സ് വിമാനം പാസഞ്ചർ സർവീസിലേക്ക് മടങ്ങുമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഫ്ലൈദുബായ് അറിയിച്ചു.ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസി‌എ‌എ) വ്യക്തമാക്കിയ എല്ലാ ആവശ്യകതകളും എയർലൈൻ പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

ഫ്ലൈദുബായിയുടെ 737 മാക്സ് വിഭാഗത്തിൽപെട്ട ഏതാനും വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനായി റെഗുലേറ്ററി അനുമതി നേടിയിട്ടുണ്ട്. ശേഷിക്കുന്ന മാക്സ് വിമാനങ്ങൾ വരും മാസങ്ങളിൽ പാസഞ്ചർ സർവീസിലേക്ക് എത്തിച്ചേരും.

ഏപ്രിൽ 8 നാണ് ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിൽ നിന്നും പാകിസ്ഥാനിലെ സിയാൽകോട്ട് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (എസ്‌കെടി) കാരിയറിന്റെ മാക്‌സ് വിമാനങ്ങളിലൊന്ന് സർവീസ് നടത്തുന്നത്.
ഷെഡ്യൂൾ ചെയ്തിട്ടുള്ള ഫ്ലൈറ്റുകളിൽ ഒരു മാക്സ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ യാത്രക്കാരെ മുൻ‌കൂട്ടി അറിയിക്കും.

error: Content is protected !!