ദുബായ്

കഞ്ചാവ് കടത്താൻ ശ്രമം ; ഒരു യുവതിയടക്കം 3 ഏഷ്യൻ വംശജർ ദുബായിൽ അറസ്റ്റിൽ

5 കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതായും കടത്തിയതായും ആരോപിച്ച് ഏഷ്യൻ വംശജരായ മൂന്ന് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

30 കാരിയായ ഏഷ്യൻ യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയും സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഇൻസ്പെക്ടർ യാത്രക്കാരിയുടെ ബാഗ് പരിശോധിക്കുകയും 5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. യുവതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡിഎക്സ്ബിയിലെ പോലീസ് അധികൃതർക്ക് അയച്ചു.

ചോദ്യം ചെയ്യലിൽ അജ്ഞാതനായ ഒരാൾ ബാഗ് കൈമാറിയതായും ദുബായിലെ മറ്റൊരു വ്യക്തിയുമായി ബന്ധപ്പെടാൻ പറഞ്ഞതായും യുവതി വെളിപ്പെടുത്തി. പിന്നീട്, പോലീസിന്റെ നിർദ്ദേശപ്രകാരം യുവതി പ്രവർത്തിക്കുകയും ബന്ധപെടാൻ പറഞ്ഞ വ്യക്തിയെ വിളിപ്പിക്കുകയും ചെയ്തു. സംഘത്തെ കുടുക്കാനായി ദെയ്‌റയിലെ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാനും യുവതിയോട് ബന്ധപെടാൻ പറഞ്ഞ വ്യക്‌തിക്കായി അവിടെ കാത്തിരിക്കാനും പോലീസ് ആവശ്യപ്പെട്ടു.

താമസിയാതെ, ആ വ്യക്തിയും അയാളുടെ ഒരു നാട്ടുകാരനും വന്നു, തുടർന്ന് പോലീസ് അവരെ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സംഘത്തിന് കൈമാറുകയായിരുന്നു. മൂന്ന് പ്രതികളും തങ്ങളുടെ കുറ്റം പോലീസിൽ സമ്മതിച്ചിട്ടുണ്ട്. യു‌എഇയിൽ വിൽ‌പനയ്‌ക്കായി കഞ്ചാവ് കടത്താൻ പദ്ധതിയിട്ടിരുന്നതായി അവർ സമ്മതിച്ചു.

error: Content is protected !!