അബൂദാബി ദുബായ്

സമ്പദ്‌വ്യവസ്ഥ ഉയർത്താൻ 30 ബില്യൺ ദിർഹത്തിന്റെ സംരംഭവുമായി ഷെയ്ഖ് മുഹമ്മദ് ; അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാന മേഖലകളിൽ 25,000 ത്തോളം തൊഴിലവസരങ്ങളും

ദേശീയ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് തിങ്കളാഴ്ച 30 ബില്യൺ ദിർഹം സംരംഭത്തിന് ആരംഭം കുറിച്ചു.

ഇതനുസരിച്ച് എമിറേറ്റ്സ് ഡവലപ്മെന്റ് ബാങ്ക് (ഇഡിബി) ദേശീയ സമ്പദ്‌വ്യവസ്ഥയെ നയിക്കാനുള്ള പ്രധാന ഘട്ടത്തിൽ ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും 30 ബില്യൺ ദിർഹം ധനസഹായം നൽകും അഞ്ച് വർഷത്തിനുള്ളിൽ സുപ്രധാന മേഖലകളിൽ 25,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

300 ബില്യൺ ഓപ്പറേഷനെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച എമിറേറ്റ്സ് ഡെവലപ്മെന്റ് സ്ട്രാറ്റജി വ്യാവസായിക മേഖലയ്ക്ക് ഏറ്റവും വലിയ പിന്തുണാ ശൃംഖല നൽകുന്നതിനായി ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനി എന്ന നിലയിൽ ഇതനുസരിച്ച് എമിറേറ്റ്സ് ഡവലപ്മെന്റ് ബാങ്കിന്റെ പങ്ക് ഇതിലൂടെ പ്രയോജനപ്പെടുത്തുകയാണ്.

വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ഇഡിബി ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ 13,500 ൽ അധികം SME- കൾക്ക് ധനസഹായം നൽകുന്ന ബാങ്കിന്റെ സ്ട്രാറ്റജിയും ലക്ഷ്യങ്ങളും അവതരിപ്പിച്ചു.

ഇൻഡസ്ട്രിയൽ സ്ട്രാറ്റജിയുടെ 2021-2031 ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ സമാരംഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ തുടങ്ങി വിവിധ വ്യവസായങ്ങളിലുടനീളമുള്ള വൻകിട കോർപ്പറേഷനുകൾ, എസ്എംഇകൾ, സംരംഭകർ എന്നിവർക്ക് പിന്തുണ നൽകാൻ മന്ത്രാലയവും ബാങ്കും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!