fbpx
അന്തർദേശീയം

ഐക്യ ദാർഢ്യ സന്ദേശവുമായി യുഎഇ സംഘം ന്യൂസിലാൻഡ് സന്ദർശിച്ചു, രക്തസാക്ഷികളുടെ വീടുകളിൽ വികാര നിർഭരമായ കൂടിക്കാഴ്ചകൾ

ഡോ. അലി റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള യുഎഇ നയതന്ത്ര സംഘം ഇന്ന് ന്യൂസിലണ്ടിൽ ഭീകരാക്രമണം നടന്ന 2 മസ്‌ജിദുകളും സന്ദർശിച്ചു . ആക്രമണത്തിൽ രക്ത സാക്ഷിത്വം വരിച്ച 50 പേരിൽ നിരവധി കുടുംബാംഗങ്ങളെയും സംഘം കണ്ട് ആശ്വസിപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂസിലൻഡിലെ യുഎഇ അംബാസിഡർ സാലിഹ് അൽ സുവൈദിയും ക്രൈസ്റ്റ് ചർച്ച് സിറ്റിയിലെ സന്ദർശനത്തിൽ പങ്കെടുത്തു .
പ്രധാനമന്ത്രി ജസിന്ത ആക്രമണത്തിനുശേഷം കൈക്കൊണ്ട ധീരമായ നടപടികളെ യുഎഇ സംഘം പ്രശംസിച്ചു .

ഭീകരാക്രമണത്തിനിടെ സ്വന്തം ശരീരം കൊണ്ട് മറ്റൊരു സ്ത്രീയെ മറച്ചു പിടിച്ചു ജീവൻ രക്ഷപ്പെടുത്തിയ ശേഷം രക്തസാക്ഷി ആയി മാറിയ , അടുത്തിടെ ഇസ്ലാമിലേക്ക് വന്ന ലിൻഡ ആംസ്ട്രോങ് -എന്ന വനിതയുടെ മകളെ സംഘം സന്ദർശിച്ചത് വളരെയധികം വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു . ഹജ്ജ് ചെയ്യണമെന്ന ലിൻഡയുടെ ആഗ്രഹം 2017 ൽ യുഎഇ യാണ് സാധ്യമാക്കിക്കൊടുത്തത് . യുഎ ഇ യുടെ ഹജ്ജ് സംഘത്തിൽ ഗവർന്മെന്റ് ചെലവിലാണ് ലിൻഡ ഹജ്ജ് നിർവഹിച്ചത് . അങ്ങനെ യുഎ ഇ സ്വദേശികൾക്കു പ്രിയപ്പെട്ടവളായി മാറിയിരുന്ന ലിൻഡയുടെ രക്ത സാക്ഷിത്വം വൈകാരികമായ രീതിയിലാണ് യുഎ ഇ ഏറ്റെടുത്തിരുന്നത് .

ക്രൈസ്റ്റ് ചർചിലെ പോലീസ് മേധാവിയും യുഎ ഇ സംഘത്തെ അനുഗമിച്ചു . പള്ളിയിലെ ഇമാം മാരെയും സംഘം സന്ദർശിച്ചു കാര്യങ്ങൾ ആരാഞ്ഞു .

error: Content is protected !!