fbpx
അബൂദാബി ആരോഗ്യം

അബുദാബിയിലെ 3 പ്രധാന റോഡുകൾ നാളെ വ്യാഴാഴ്ച മുതൽ ഞായറാഴ്ച്ച വരെ ഭാഗികമായി അടയ്ക്കും

അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ വാരാന്ത്യത്തിൽ മൂന്ന് പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു.

ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ( E 11) നാളെ ഏപ്രിൽ 8 വ്യാഴാഴ്ച ഉച്ചക്ക് 1 മണി മുതൽ ഏപ്രിൽ 11 ഞായറാഴ്ച്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടയ്ക്കും.

എയർപോർട്ട് റോഡ് (E 20) വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള രണ്ട് ഇടത് പാതകൾ വ്യാഴാഴ്ച രാത്രി 11 മുതൽ ശനിയാഴ്ച ഉച്ചക്ക് 1 വരെ അടച്ചിടുമെന്ന് കേന്ദ്രം അറിയിച്ചു.

ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ രണ്ട് വലത് പാതകളും മക്ത പാലത്തിലേക്കുള്ള പാതയും ഏപ്രിൽ 8 വ്യാഴം മുതൽ 2021 ഏപ്രിൽ 11 ഞായർ വരെ ഭാഗികമായി അടയ്ക്കും.

Image

Image

Image

error: Content is protected !!