fbpx
ദുബായ്

ദുബായിൽ ബാൽക്കണിയിൽ നിന്ന് അശ്ലീലപ്രദർശനം നടത്തിയ യുവതികളെ നാട് കടത്താൻ ഉത്തരവ്

ദുബായ് മറീനയിലെ ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ അശ്ലീല പ്രദർശനം നടത്തിയ ഒരു കൂട്ടം സ്ത്രീകളെ നാടുകടത്തും. പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതായും സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ യുഎഇയിൽ നിന്ന് നാടുകടത്തുമെന്നും ദുബായിലെ അറ്റോർണി ജനറൽ ഐസാം ഈസ അൽ ഹുമൈദാൻ അറിയിച്ചു.

ഒരു കൂട്ടം സ്ത്രീകൾ ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നഗ്നരായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കിട്ടതിനെതുടർന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഈ സംഘത്തെ ദുബായ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ക്രിമിനൽ കേസ് ആണ് രജിസ്റ്റർ ചെയ്തിരുന്നത്.

അതിന് പുറമെയാണ് ബന്ധപ്പെട്ടവരെ യുഎഇയിൽ നിന്ന് നാടുകടത്താൻ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

error: Content is protected !!