അബൂദാബി ആരോഗ്യം

അറബ് ലോകത്തെ ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവുമായി യുഎഇ

അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയമായ അബുദാബിയിലെ ബറാക്ക പ്ലാന്റ് ഇപ്പോൾ യുഎഇയിലെ താമസക്കാർക്കും ബിസിനസുകൾക്കും ആദ്യത്തെ 1,400 മെഗാവാട്ട് യൂണിറ്റ് വഴി സ്ഥിരവും വിശ്വസനീയവും സുസ്ഥിരവുമായ വൈദ്യുതി നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യത്തെ 5,600 മെഗാവാട്ട് ബറാക്ക ആണവ നിലയം വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യുഎഇ ചരിത്ര ഘട്ടത്തിലേക്ക് കടന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചരിത്രനേട്ടം പ്രഖ്യാപിച്ചത്.

ഇപ്പോൾ യുഎഇ ഒരു ചരിത്ര ഘട്ടത്തിലേക്ക് പ്രവേശിച്ചു…. 10 വർഷത്തെ പരിശ്രമം, 2000 എമിറാത്തി എഞ്ചിനീയറും യുവാക്കളും…. 80 അന്താരാഷ്ട്ര പങ്കാളികൾ… യുഎഇയെ അഭൂതപൂർവമായ വികസന ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതായി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയ്ഖ് മുഹമ്മദ് എഴുതി.യുഎഇ ജനതയെ അഭിനന്ദിക്കുന്നു, എന്റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജ്യത്തിന്റെ ചരിത്രനേട്ടത്തിനെ അഭിനന്ദിച്ചു. അമ്പതാം വർഷം ആഘോഷിക്കുന്ന സമയത്തും ഞങ്ങളുടെ നേട്ടങ്ങൾ തുടരുന്നു… ബറാക്ക സമാധാനപരമായ ആണവോർജ്ജം വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കുറിച്ചു.

അബുദാബി അൽദഫ്രയിലെ നാലു യൂണിറ്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ യുഎഇ ഗ്രിഡിലേക്കു പതിറ്റാണ്ടുകളോളം വൈദ്യുതി സംഭാവന ചെയ്യാൻ സാധിക്കും. ഇതുവഴി 2.1 കോടി ടൺ കാർബൺ മലിനീകരണം തടയാനാകുമെന്നാണ് വിലയിരുത്തൽ.

error: Content is protected !!