fbpx
അബൂദാബി റമദാൻ സ്പെഷ്യൽ

റമദാൻ 2021 ; യു എ ഇയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സമയം പ്രഖ്യാപിച്ചു.

റമദാൻ 2021 ൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജോലി സമയം കുറച്ചതായി യുഎഇ സർക്കാർ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ ആയിരിക്കുമെന്ന് രാജ്യത്തിന്റെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്‌എ‌എച്ച്‌ആർ) അറിയിച്ചു.അവശ്യ സർവീസിലെ ജീവനക്കാർക്ക് ജോലിസമയത്തിൽ മാറ്റമുണ്ടാകും.

എന്നിരുന്നാലും, റമദാൻ മാസത്തിൽ സ്വകാര്യമേഖലയുടെ പുതുക്കിയ സമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

error: Content is protected !!