fbpx
ദുബായ്

യുഎഇ യിൽ എമിറേറ്റ്സ് ഐഡി അപ്പ്ഡേറ്റ് ചെയ്യാത്ത ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ സസ്‌പെൻഡ് ചെയ്തു തുടങ്ങി 

യു എ എയിലെ പല ബാങ്കുകളും തങ്ങളുടെ ഇടപാടുകാർക്ക് ഓർക്കാപ്പുറത്ത് ഷോക്ക് ട്രീട്മെന്റ് കൊടുത്തുതുടങ്ങി. പെട്ടെന്ന് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുന്പോൾ ആണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായിത്തുടങ്ങുന്നത്. എമിരേറ്റ്സ് ഐ ഡി വിവരങ്ങൾ ബാങ്കുകളിൽ അപ്ഡേറ്റ് ചെയ്യാത്തവർക്കാണ് ഈ ഗതി. ഫെബ്രുവരി 28 നു മുൻപ് ഐ ഡി അപ്പ് ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. പ്രമുഖ ബാങ്കുകളായ ADCB , എമിറേറ്റ്സ് NBD ,RAK ബാങ്ക്, സിബിഐ തുടങ്ങിയവ ഇതിനകം തന്നെ സസ്പെൻഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞതായാണ് റിപോർട്ടുകൾ. അവശേഷിക്കുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ എമിറേറ്റ്സ് ID അപ്പ് ഡേറ്റ് ചെയ്യണമെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട് . അതിനനുസരിച്ച് സസ്പെൻഷൻ മാറ്റി നൽകുന്നതാണ്.

error: Content is protected !!