fbpx
ആരോഗ്യം ദുബായ്

റമദാൻ 2021: ദുബായിൽ റെസ്റ്റോറന്റ് ,കഫേകൾക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ

റമദാൻ മാസത്തിൽ റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷാ കഫേകൾ, ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനത്തിനായി ദുബായ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു,
കോവിഡ് -19 പ്രോട്ടോക്കോളുകൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, റമദാൻ മാസത്തിൽ എല്ലാ റെസ്റ്റോറന്റുകളും കഫേകളും ഷിഷ കഫേകളും ഹോട്ടൽ സൗകര്യങ്ങളും പുലർച്ചെ 4 മണിയോടെ അടയ്ക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.ഇത് ഏപ്രിൽ 13 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

പുലർച്ചെ 3 ന് ഫുഡ് ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തണമെന്നും ദുബായ് മുനിസിപ്പാലിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനാ സംഘങ്ങൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവായി തീവ്രമായ പരിശോധന കാമ്പെയ്‌നുകൾ നടത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ അനുസരിച്ചുള്ള പിഴ ഈടാക്കും.

error: Content is protected !!