fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; ഇന്നും ഒരു ലക്ഷത്തിന് മുകളിൽ പുതിയ കോവിഡ് രോഗികൾ, 780 മരണങ്ങളും

ഇന്ത്യയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്.

780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ ഇന്ത്യയിലെ ആകെ കൊവിഡ് മരണം 1,67,642 ആയി.

കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

error: Content is protected !!