fbpx
അന്തർദേശീയം

ഹാപ്പിനെസ്സ് റാങ്കിങ്ങിൽ യുഎഇ വീണ്ടും അറബ് മേഖലയിൽ ഒന്നാം സ്ഥാനത്ത്, ആഗോള നിലയിൽ ഫിൻലൻഡും:

ന്യൂയോർക്കിൽ UN ആസ്ഥാനത്ത് പുറത്തിറക്കിയ ആഗോള ഹാപ്പിനെസ്സ് റാങ്കിങ്ങിൽ 156 രാജ്യങ്ങൾ പരിഗണിക്കപ്പെട്ടതിൽ യുഎഇ , ആഫ്രിക്കൻ -മിഡ്‌ഡിൽ ഈസ്റ്റ് മേഖലയിൽ ഇപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തി . മേഖലയിൽ രണ്ടാം സ്ഥാനം സൗദിക്കും മൂന്നാം സ്‌ഥാനം ഖത്തറിനുമാണ് .

ഇത് അഞ്ചാം തവണയാണ് യുഎഇ ഒന്നാം സ്ഥാനം നിലനിർത്തുന്നത് . 2016 ൽ യുഎ ഇ ആരംഭിച്ച ഹാപ്പിനെസ്സ് വകുപ്പ് തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയതായി UN കണ്ടെത്തിയിട്ടുണ്ട്.

ഫിൻലൻഡ്‌ , ഡെൻമാർക്ക്‌ , നോർവെ , ഐസ് ലാൻഡ് എന്നീ രാജ്യങ്ങൾ ഹാപ്പിനെസ്സിൽ ആദ്യത്തെ 4 സ്ഥാനങ്ങൾ കയ്യടക്കുന്നു . ഫിൻലൻഡ്‌ ജനത യാതൊരു വിധ ബുദ്ധിമുട്ടുകളും ആശങ്കകളും ഇല്ലാതെ വർധിച്ച സന്തോഷാതിരേകത്തിൽ കഴിയുന്നവരാണെന്ന് UN റിപ്പോർട്ട് പറയുന്നു .

error: Content is protected !!