fbpx
അബൂദാബി

അബുദാബിയിലെ ആണവോർജ പ്ലാന്റ് സുരക്ഷിതമല്ലെന്ന ഖത്തറിന്റെ വാദം യുഎ ഇ തള്ളിക്കളഞ്ഞു

അബുദാബിയിൽ റുവൈസിന് 50 കിലോമീറ്റർ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറൻ ഭാഗത്തായി നിർമിച്ചിരിക്കുന്ന യുഎഇ യുടെ ബറക ആണവോർജ നിലയം സുരക്ഷിതമല്ലെന്ന രൂപത്തിൽ ഖത്തർ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് യുഎ ഇ വ്യക്തമാക്കി . സുരക്ഷയ്‌ക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎ ഇ എന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിയമങ്ങൾക്ക് വിധേയമായാണ് ബറക പ്ലാന്റ് പ്രവർത്തിക്കുന്നതെന്നും ആണവോർജ ഏജൻസിയുടെ സ്ഥിരം യുഎ ഇ പ്രതിനിധി ഹമദ് അൽ കാബി അറിയിച്ചു . ആണവോർജ ദുരുപയോഗത്തിന് യുഎ ഇ എന്നും എതിരാണ് . സുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാണ്.

2400 കോടി ഡോളറിൽ അധികം ചിലവഴിച്ചു നിർമിച്ച ബറക പ്ലാന്റിൽ കൊറിയയുടെ ഡിസൈനിൽ സജ്ജീകരിച്ച ഏറ്റവും സുരക്ഷിതമായ 4 ആണവ റിയാക്ടറുകൾ ആണ് ഉള്ളത് . ഇവ സമ്പൂർണമായി പ്രവർത്തനം തുടങ്ങുമ്പോൾ യുഎ ഇ യുടെ വൈദ്യുതി ആവശ്യത്തിന്റെ 25 % ഉം ഇവിടെ നിന്ന് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു . APR 1400 കാറ്റഗറിയിൽ വരുന്ന സുരക്ഷിത റിയാക്ടറുകളാണ് കൊറിയ ബറകയിൽ നിർമിച്ചിരിക്കുന്നത്.

error: Content is protected !!