fbpx
ഇന്ത്യ ദുബായ് ഷാർജ

ഉറച്ച തീരുമാനങ്ങളുമായി ഇലക്ഷനെ നേരിടാൻ യുഎഇ യു.ഡി.എഫ്; യു.എ.ഇ.കമ്മിറ്റി പുനസംഘടിപ്പിച്ചു

ഇലക്ഷനെ നേരിടാൻ ഉറച്ച തീരുമാനങ്ങളുമായി യുഡിഎഫ് യുഎഇയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ യുഡിഎഫ് യുഎഇ കമ്മിറ്റി പുനസംഘടപ്പിച്ചു. മാർച്ച് 31 ന് മുമ്പായി എല്ലാ എമിറേറ്റുകളിലും കമ്മിറ്റികൾ വിളിച്ച് ചേർത്ത് 20 പാർലിമെന്റ് നിയോജക മണ്ഡലം കമ്മിറ്റികളും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് സജീവമാക്കുക, ഏപ്രിൽ ആദ്യവാരം യു.എ.ഇ.അടിസ്ഥാനത്തിൽ വിപുലമായ പ്രവർത്തക കൺവെൻഷൻ വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു ,
കൺവെൻഷനിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളെ പങ്കെടുപ്പിക്കും, നാട്ടിൽ പരമാവധി പ്രവാസി കുടുംബ സംഗമം നടത്തുവാൻ തീരുമാനിച്ചു, തെരെഞ്ഞടുപ്പ് സമയത്ത് നാട്ടിൽ നിന്ന് ഗൾഫിലേക്ക് വരുന്ന യാത്രക്കാരോട് യാത്ര തെരെഞ്ഞടുപ്പിന് ശേഷം ആക്കുവാൻ അഭ്യർത്ഥിക്കുവാനും, പ്രവാസികൾ പരമാവധി നാട്ടിലേക്ക് പോകുവാൻ ശ്രമം നടത്തുകയും ചെയ്യുക, വോട്ടർ പട്ടികയിൽ പേർ ഇല്ലാത്തവർ നാട്ടിൽ എത്തിയ ഉടനെ താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ ചേർക്കുവാനുള്ള പ്രചരണം നടത്തുക, നാട്ടിലും ഇവിടെയും പരമാവധി പ്രചരണങ്ങൾ നടത്തുക, നിയോജക മണ്ഡലം അടിസ്ഥാനത്താൽ സോഷ്യൽ മീഡിയ പ്രചരണ വിഭാഗം ഉണ്ടാക്കുക എന്നിവയായിരുന്നു യോഗത്തിലെ പ്രധാന തീരുമാനങ്ങൾ. വിവിധ എമിറേറ്റുകളിൽ ഉണ്ടായ യു.ഡി.എഫ് കമ്മിറ്റികളും  പുനസംഘടിപ്പിച്ചു.

ദുബായ്‌
ചെയർമാൻ: എളേറ്റിൽ ഇബ്രാഹിം
വൈസ് ചെയർമാൻ: എൻ.പി.രാമചന്ദ്രൻ
ജനറൽ കൺവീനർ: എൻ.ആർ. മായിൻ
കൺവീനർ: മുസ്തഫ വേങ്ങര
ട്രഷറർ:
ബാബു കുരുവിള

അബുദാബി
ചെയർമാൻ: യേശു ശീലൻ
വൈസ് ചെയർമാൻ.അഡ്വ: മുഹമ്മദ് കുഞ്ഞി
ജനറൽ കൺവീനർ.ശുക്കൂർ കല്ലിങ്കൽ
കൺവീനർ .സലീംചിറക്കൽ
ട്രഷറർ.മൈക്കിൾ ആൻറണി

ഷാർജ
ചെയർമാൻ: ടി.കെ.ഹമീദ്
വൈസ് ചെയർമാൻ. ബിജു അബ്രഹാം
ജനറൽ കൺവീനർ.അഡ്വ.വൈ.എ.റഹീം
കൺവീനർ.അബ്ദുൽ ഖാദർ ചക്കനിത്ത്
ട്രഷറർ .ജോസഫ് ചാക്കോ .

റാസൽഖൈമ
ചെയർമാൻ: എസ്.എ.സലീം
വൈസ് ചെയർമാൻ.
സൈതലവി താഴാട്ട്
ജനറൽ കൺവീനർ.ബഷീർ കുന്നു
കൺവീനർ.അശോക് കുമാർ
ട്രഷറർ.

അജ്മാൻ
ചെയർമാൻ. സൂപ്പി പാതിപ്പറ്റ
വൈസ് ചെയർമാൻ. അശറഫ് കരുനാഗപ്പള്ളി
ജനറൽ കൺവീനർ.രഘുത്തമൻ
കൺവീനർ.ഫൈസൽ കരിം
ട്രഷറർ.ഷാജി പെരു

ഫുജൈറ
ചെയർമാൻ.കെ.സി.അബൂബക്കർ
വൈസ് ചെയർമാൻ. റാഷിദ് ജാതേരി
ജനറൽ കൺവീനർ.ബി. സിറാജ്
കൺവീനർ.ജോജു മാത്യു
ട്രഷറർ .ജിതേസ് നബ്രോൺ

ഉമ്മുൽഖുവൈൻ
ചെയർമാൻ. സൻജു പിള്ള
വൈസ് ചെയർമാൻ.അഷ്ക്കർ അലി
ജനറൽ കൺവീനർ .അബു ചിറക്കൽ
കൺവീനർ. സൈമൺ.കെ.ചുമ്മാർ
ട്രഷറർ.സുധേപൻ

അൽ ഐൻ
ചെയർമാൻ.ഫൈസൽ തഹാനി
വൈസ് ചെയർമാൻ. ഷാഹി.കെ.പി
ജനറൽ കൺവീനർ.ഹുസൈൻ കരിങ്കപ്പാറ
കൺവീനർ.സന്തോഷ് പയ്യന്നൂർ
ട്രഷറർ.ജോൺസൻ മോത്തിസ്

യു.എ.ഇ – യു.ഡി.എഫ് കമ്മിറ്റി
ചെയർമാൻ:
ഡോ: പുത്തൂർ റഹ്മാൻ
വൈസ് ചെയർമാൻ:
മഹാദേവൻ വാഴശ്ശേരി
ജനറൽ കൺവീനർ:
പുന്നക്കൻ മുഹമ്മദലി
കൺവീനർമാർ:
അബ്ദുല്ല ഫാറൂക്കി
ടി.എ.നാസർ
ഇ.പി.ജോൺസൻ
ഷിബു വർഗ്ഗീസ്
നിസാർ തളങ്കര
അശറഫ് പള്ളിക്കണ്ടം
അൻവർ നഹ
ഡയസ് ഇടിക്കുളം
ട്രഷറർ:
അബ്രാഹാം പി.സണ്ണി

ഇൻക്കാസ്, കെ.എം സി കേരള കോൺഗ്രസ്സ്, മറ്റു യു.ഡി.എഫ് പ്രവാസി സംഘടനകളുടെ യു.എ.ഇ.പ്രവർത്തക സമിതിയും
കുടാതെ മൂന്ന് സംഘടനയുടെയും വിവിധ എമിറേറ്റ് കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, ട്രഷറർ എന്നിവരും
യു.എ.ഇ.യു.ഡി.എഫ് കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങളായിരിക്കും.

സ്റ്റേറ്റ് കമ്മിറ്റികളിലെ യു.ഡി.എഫ് കമ്മിറ്റികളിൽ
ആ സ്റ്റേറ്റിലെ യു.ഡി.എഫ് പ്രവാസി സംഘടനകളുടെ പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല കമ്മിറ്റ പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, ട്രഷറർ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളായിരിക്കും.

error: Content is protected !!