fbpx
അബൂദാബി കേരളം

പൈലറ്റിന്റെ അതീവശ്രദ്ധ ; മുൻകരുതൽ ലാൻഡിംഗ് തുണച്ചു ; ആർക്കും കാര്യമായ പരിക്കില്ല

യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളത്തെ പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. രാവിലെ 9 മണിക്കാണ് സംഭവം ഉണ്ടായത്.

അതിശക്തമായ കാറ്റും മഴയും ഉള്ള സാഹചര്യത്തിൽ എം. എ യൂസഫലിയും ഭാര്യയും മറ്റ് രണ്ട് പേരുമടക്കമുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ വരാതിരിക്കാൻ അടിയന്തിരമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമ്പോൾ സമീപവാസികൾക്കോ മറ്റുള്ള പൊതു വസ്തുവകകൾക്കോ ബുദ്ധിമുട്ടുകൾ, കേടുപാടുകൾ എന്നിവയുണ്ടാകാതിരിക്കാനും വേണ്ടിയാണ് അനുയോജ്യമായ ഒരു ചതുപ്പ് നിലത്ത് പൈലറ്റുമാർ ലാൻഡ് ചെയ്തത്. അത് ഒരു മികച്ച തീരുമാനമായി മാറി. തുടർന്ന് എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. ഒരു ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിക്കുന്നതിന് വേണ്ടിയാണ് എം. എ യൂസഫലി ഈ മേഖലയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്.

 

ലുലു ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നിന്നും കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ ഒരു ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു.

error: Content is protected !!