fbpx
ചുറ്റുവട്ടം

ഇന്‍റര്‍നെറ്റില്‍ തരംഗമായി ഷാരൂഖ്‌ ഖാന്‍റെ മകന്‍റെ ചിത്രങ്ങള്‍

താരങ്ങളേക്കാള്‍ ഡിമാന്‍ഡ് ആണ് ഇന്ന്‍ താര സന്താനങ്ങള്‍ക്ക്. ഇന്റര്‍നെറ്റില്‍ എന്നും വൈറലാണ് തൈമൂര്‍ ഖാന്റെയും ആരാധ്യ ബച്ചന്റെയും ചിത്രങ്ങള്‍. ഇരുപത്തിയൊന്നു കാരന്‍ ആര്യന്‍ ഖാന്‍ ഏറെ കാലത്തിനു ശേഷം തന്റെ Instagram അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്ത വെക്കേഷന്‍ ഫോട്ടോകളാണ് ഇന്നലെ മുതല്‍ ചര്ച്ചയായിക്കൊണ്ടിരിക്കുന്നത്. ഷാരുഖ് ഖാന്‍റെ മക്കളുടെ ഓരോ ഔട്ടിംഗുകളും മീഡിയ മിസ്സ്‌ ചെയ്യാതെ ഫീച്ചര്‍ ചെയ്യാറുണ്ട്. ലണ്ടനില്‍ ബിരുത പഠനത്തിനു പോയ കാരണം മുംബൈ പാപരാസികള്‍ക്ക് ആര്യനെ വേണ്ട പോലെ കിട്ടാറില്ല . ഈ കാരണം കൊണ്ടാകാം ഫോട്ടോസ് പെട്ടെന്ന്‍ കേറി പടര്‍ന്നത് . ആര്യനില്‍ ഒരു potential bollywood hero ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫോട്ടോസ് കണ്ടാല്‍ അറിയാനാകും . സുഹാന ഖാന്‍ അഭിനയ താല്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള വോഗ് ന്‍റെ ഇന്റര്‍വ്യൂ ഏറെ ശ്രദ്ധ നേടിയിരുന്നു . പഠിത്തം പൂര്‍ത്തിയാക്കിയ ശേഷം ആര്യനേയും തിരശീലയില്‍ നമുക്ക് പ്രതീക്ഷിക്കാം.

error: Content is protected !!