ദുബായ്

ഭൗമ മണിക്കൂർ ആചരണം ; വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ ലാഭം രേഖപ്പെടുത്തി ദുബായ്

മാർച്ച് 27 ന് ഭൗമ മണിക്കൂർ ആചരിച്ചതിന്റെ ഭാഗമായി 118 ടൺ കാർബൺ ഉദ്‌വമനം ദുബായ് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
മൊത്തത്തിൽ എമിറേറ്റിൽ 291 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞു.തുടർച്ചയായ പതിനാലാം വർഷമാണ് ദുബായ് ഡ്രൈവിൽ പങ്കെടുത്തത്.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ, ഭൂമിക്കുവേണ്ടി തങ്ങളുടെ പങ്ക് നിർവഹിച്ചതിന് താമസക്കാർ, വിദ്യാഭ്യാസ, ടൂറിസ്റ്റ് സൗകര്യങ്ങൾ, ഫാക്ടറികൾ, മാളുകൾ, ഡവലപ്പർമാർ എന്നിവരോട് നന്ദി പറഞ്ഞു.

error: Content is protected !!