fbpx
ഷാർജ റമദാൻ സ്പെഷ്യൽ

വിശുദ്ധ റമദാൻ ; 206 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി, ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിലെ 206 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടു.

വിശുദ്ധ റമദാൻ മാസത്തിന് മുമ്പാണ് പൊതുമാപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.നല്ല പെരുമാറ്റവും പെരുമാറ്റ രേഖകളും അനുസരിച്ചാണ് തടവുകാരെ തിരഞ്ഞെടുത്തത്.മാപ്പുനൽകിയ തടവുകാർക്ക് പുതുതായി ജീവിതം ആരംഭിക്കാനും ജീവിതകാലം മുഴുവൻ കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഈ നീക്കം സഹായിക്കും.

വിശുദ്ധ മാസത്തിന് മുന്നോടിയായി 439 തടവുകാർക്ക് മോചനം നൽകാൻ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.

error: Content is protected !!