അബൂദാബി

റമദാൻ 2021 ; തിരക്കേറിയ സമയങ്ങളിൽ അബുദാബിയിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവക്ക് നിരോധനം

ഹെവി വാഹനങ്ങൾ, ട്രക്കുകൾ, 50 ഓളം യാത്രക്കാരെ കയറ്റുന്ന ബസുകൾ എന്നിവ റമദാൻ മാസത്തിലെ തിരക്കേറിയ സമയങ്ങളിൽ അബുദാബിയിൽ നിരോധിക്കുമെന്ന് പോലീസ് അറിയിച്ചു.

രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും ട്രക്കുകൾ നിരോധിക്കും. 50 ലധികം യാത്രക്കാരുള്ള ബസുകൾ രാവിലെ 8 മുതൽ 10 വരെ നിരോധിക്കും.

സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക നിശ്ചിത അകലം പാലിക്കാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തരുതെന്നും വിശുദ്ധ റമദാൻ മാസങ്ങളിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!