ഷാർജ

ഷാർജയിൽ നാല് വയസുകാരനെ ഇലക്ട്രിക് വയറിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി ; സംഭവത്തിൽ ദൂരൂഹത

ഷാർജയിലെ അൽ താവൂൺ പ്രദേശത്തെ വീട്ടിൽ ഇലക്ട്രിക് വയറിൽ തൂങ്ങി നാല് വയസുള്ള ഈജിപ്ഷ്യൻ ബാലൻ ശനിയാഴ്ച രാത്രി മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി കൂട്ടിയുടെ അച്ഛൻ ജോലിസ്ഥലത്ത് നിന്നും തിരിച്ചെത്തി കിടപ്പുമുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കൂട്ടിയുടെ അമ്മ അടുക്കളയിലും ആയിരുന്നു.

സംഭവത്തിലെ ദൂരൂഹത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല, മരണകാരണം നിർണ്ണയിക്കാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി.

16 വയസ്സുള്ള മൂത്ത സഹോദരനോടൊപ്പം ഈ കുട്ടി കളിക്കുകയായിരുന്നുവെന്ന് തോന്നുന്നുവെന്നും . മൂത്ത സഹോദരൻ കുറച്ച് മിനിറ്റ് ബാത്ത്റൂമിലേക്ക് പോയി മുറിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇളയ സഹോദരനെ തൂങ്ങിമരിച്ച് നിൽക്കുന്നതായി കണ്ടതായാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കുട്ടിയെ ബീച്ചിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായി മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു, എന്നാൽ അച്ഛൻ വൈകി വരികയും അച്ഛൻ കൂടുതൽ ക്ഷീണിതനായതിനാൽ കുട്ടിയെ ബീച്ചിൽ കൊണ്ടുപോകാനായില്ല. ഇത് ആൺകുട്ടിയെ പ്രകോപിതനാക്കുകയും , അതിനാൽ അവൻ ഈ കടുത്ത നടപടി സ്വീകരിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

സംഭവവുമായി ബന്ധപ്പെട്ട് ബുഹൈറ പോലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിക്കുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തു. സംഭവത്തിൽ ദൂരൂഹതയുള്ളതിനാൽ മരണകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

error: Content is protected !!