അബൂദാബി

വിശുദ്ധ റമദാൻ മാസകാലയളവിലെ വായ്പകൾക്ക് മുകളിലുള്ള പ്രതിമാസ തിരിച്ചടവ് മാറ്റിവെച്ച്‌ യുഎഇ ബാങ്ക്.

വിശുദ്ധ റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി 2021 ഏപ്രിൽ 11 നും മെയ് 10 നും ഇടയിലുള്ള യോഗ്യരായ ഉപഭോക്താക്കളുടെ വായ്പകൾക്ക് മുകളിലുള്ള പ്രതിമാസ ഗഡു അഥവാ പ്രതിമാസ തിരിച്ചടവ് യാതൊരു ഫീസോ അധിക നിരക്കുകളോ ഇല്ലാതെ മാറ്റിവെക്കുന്നതായി അബുദാബി ഇസ്ലാമിക് ബാങ്ക് (Adib)) പ്രഖ്യാപിച്ചു.

വിശുദ്ധ മാസത്തിൽ ഇത്തരത്തിലുള്ള ആശ്വാസ ധനസഹായം നൽകുന്നത് യുഎഇ ആസ്ഥാനമായുള്ള ബാങ്കുകളുടെ വാർഷിക പാരമ്പര്യമാണ്.

ഇതിന് യോഗ്യരായ ഉപഭോക്താക്കൾക്ക് ബാങ്കിൽ നിന്നും എസ്എംഎസ് ലഭിക്കും. 2021 ഏപ്രിൽ 11 നും മെയ് 10 നും ഇടയിലായിരിക്കും ഈ ഗഡു നീട്ടിവെക്കൽ ലഭിക്കുക. ഈ കാലയളവിൽ ഉപഭോക്താക്കൾ പ്രതിമാസ ഗഡു അടക്കേണ്ടതില്ല. മാത്രമല്ല വായ്പ്പയുടെ മൊത്തം കാലാവധിയിലേക്ക് ഈ നീട്ടിവെച്ച മാസം കണക്കാക്കപ്പെടുകയും ചെയ്യും.

യുഎഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച 50 ബില്യൺ ദിർഹം സീറോ കോസ്റ്റ് സൗകര്യത്തിന്റെ ഭാഗമായി വ്യക്തികളും ബിസിനസ്സുകളും നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ 2020 ൽ യുഎഇ ബാങ്കുകൾ ധനകാര്യ തിരിച്ചടവ്, ഫീസ് ഇളവുകൾ എന്നിവ വഴി ഉപഭോക്താക്കളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

error: Content is protected !!