fbpx
അബൂദാബി

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 139,896 പരിശോധനകളിലൂടെ കണ്ടെത്തിയത് 1,928 പുതിയ കോവിഡ് കേസുകൾ

യുഎഇയിൽ ഇന്ന് 1,928 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,719 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 2 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,928 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 485,675 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,719 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 470,175 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,533 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 13,967 സജീവ കോവിഡ് കേസുകളാണുള്ളത്.

139,896  അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!