ആരോഗ്യം ഇന്ത്യ

റഷ്യയുടെ സ്പുട്നിക്-വി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഇന്ത്യ

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്നിക്-വി വാക്സിന്‍ ഉപയോഗത്തിനുള്ള അടിയന്തര അനുമതി നല്‍കി ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്‌പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) സ്ഫുട്നിക്കിന്റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) അനുമതി ലഭിച്ചാല്‍ സ്പുട്‌നിക് 5 വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യാനാകും.

91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് 5 വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ റെഡ്ഡീസാണ് സ്പുട്നിക്-വി ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

error: Content is protected !!