കേരളം

മാസപ്പിറവി കണ്ടു ; കേരളത്തിൽ നാളെ മുതൽ റമദാൻ വ്രതാരംഭം

കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അറിയിച്ചു. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.

തെക്കൻ കേരളത്തിലും റമദാൻ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.

error: Content is protected !!