അബൂദാബി

യുഎഇയിൽ റമദാൻ വ്രതാരംഭം നാളെ മുതൽ

റമദാനിലെ ആദ്യ ദിവസം നാളെ ഏപ്രിൽ 13 ചൊവ്വാഴ്ച ആചരിക്കുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച സമിതി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

അതിനാൽ, ഇന്ന്, ഏപ്രിൽ 12, ഷാബാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കും, വിശുദ്ധ റമദാൻ മാസം ഏപ്രിൽ 13 ചൊവ്വാഴ്ച ആരംഭിക്കും. വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല യുഎഇയിൽ കണ്ടതായി അധികൃതർ അറിയിച്ചു.

തിരുമാനമെടുക്കാനായി നീതിന്യായ മന്ത്രി സുൽത്താൻ സയീദ് അൽ ബാദി അൽ ധഹേരിയുടെ അധ്യക്ഷതയിൽ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു.

error: Content is protected !!