ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ഒന്നരലക്ഷത്തിൽ കുറയാതെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു / കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്ക് കൂടി കോവിഡ്

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 879 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമാകുകയും ചെയ്തു.

ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12,64,698 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1,71,058 ആയും ഉയര്‍ന്നു.

1,36,89,453 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,22,53,697 പേര്‍ രോഗമുക്തരായി. 97,168 പേര്‍ ഇന്നലെ രോഗമുക്തരായിട്ടുണ്ട്. ആകെ 10,85,33,085 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!