ഷാർജ

യുവതിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി ; ഷാർജയിൽ മൊബൈൽ ഫോൺ ടെക്നീഷ്യൻ പിടിയിൽ

യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതിന് ശേഷം അറബ് മൊബൈൽ ഫോൺ മെയിന്റനൻസ് എഞ്ചിനീയർ ഷാർജ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു.

തന്റെ ഫോൺ അറ്റകുറ്റപ്പണികൾക്കായി രണ്ട് ദിവസത്തേക്ക് മൊബൈൽ ഫോൺ ടെക്നീഷ്യന് നൽകിയിരുന്നതായും പിന്നീട് ടെക്നീഷ്യൻ തന്റെ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യുകയും ടെക്നീഷ്യന്റെ ബാങ്ക് വായ്പകൾ അടയ്ക്കാൻ 20,000 ദിർഹം ആവശ്യമാണെന്നും ആ പണം തന്നില്ലെങ്കിൽ എല്ലാ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ടെക്നീഷ്യൻ ഭീഷണിപ്പെടുത്തി. അയാളുടെ പക്കലുള്ള ഒരു കൂട്ടം യുവതിയുടെ ചിത്രങ്ങൾ യുവതിക്ക് അയക്കുകയും ചെയ്തു.

തുടർന്നാണ് യുവതി ഷാർജ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

യുവതിയുമായി ഫോണിൽ ആശയവിനിമയം നടത്തിയതായി പ്രതി പിന്നീട് സമ്മതിച്ചു. എന്നിരുന്നാലും, ഫോണിന്റെ മെമ്മറിയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും ഒഴിവാക്കാൻ വേണ്ടി തന്റെ കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യുന്ന കാര്യമാണ് താൻ യുവതിയോട് പറഞ്ഞതെന്ന് ടെക്നീഷ്യൻ അവകാശപ്പെട്ടു. സംഭവത്തിൽ ഷാർജ പോലീസ് കേസെടുത്തു.

error: Content is protected !!