fbpx
ആരോഗ്യം ദുബായ്

നിസ്‌കാര സമയങ്ങളിൽ പള്ളികൾക്ക് സമീപം ക്രമരഹിതമായി പാർക്ക് ചെയ്യരുത് ; റോഡ് മര്യാദകൾ പാലിക്കാൻ മുന്നറിയിപ്പുമായി ദുബായ് പോലീസ്

റമദാൻ മാസത്തിൽ റോഡിലേക്ക് ശ്രദ്ധ ചെലുത്താനും റോഡ് മര്യാദകൾ പാലിക്കാനും പള്ളികൾക്ക് സമീപം ക്രമരഹിതമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും ദുബായ് പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

ഇശാ , തറാവീഹ് നിസ്‌കാര വേളയിൽ ആരാധകർ ക്രമരഹിതമായി പാർക്കിംഗ് അല്ലെങ്കിൽ നടപ്പാതയിലുള്ള പാർക്കിംഗോ ഒഴിവാക്കണമെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.

പള്ളികൾക്ക് മുന്നിൽ ക്രമരഹിതമായി പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ നിയമം ലംഘിക്കുന്നു.കൂടാതെ മറ്റ് റോഡ് ഉപയോക്താക്കൾക്ക് റോഡ് ഉപയോഗിക്കാൻ പറ്റാതെ ബ്ലോക്ക് ആകുന്നു. പ്രത്യേകിച്ചും
പള്ളികൾ പാർപ്പിട പ്രദേശങ്ങളിലാണെങ്കിൽ കാറുകൾ പാർക്ക് ചെയ്യുമ്പോൾ ആളുകൾ ശ്രദ്ധിക്കണം, ”ബ്രിഗ് അൽ മസ്രൂയി പറഞ്ഞു.

ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനും എമിറേറ്റിലുടനീളമുള്ള റോഡുകളിൽ കൂടുതൽ പട്രോളിംഗ് നടത്തുന്നതിനും ദുബായ് പോലീസ് സമഗ്രമായ ഒരു ട്രാഫിക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവർ റമദാൻ മാസത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും മറ്റ് ഡ്രൈവർമാരോട് ക്ഷമയും നിയന്ത്രണവും കാണിക്കുകയും വേണം. വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർടേക്കിംഗ് എന്നിവ ഒഴിവാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!