fbpx
ഷാർജ

ഷാർജ വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കായി പുതിയ പിസിആർ പരിശോധന നിയമം

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്കായി 72 മണിക്കൂറിനുമുമ്പ് എടുത്തിട്ടുള്ള നെഗറ്റീവ് കോവിഡ് പിസിആർ പരിശോധന ഫലം ഇപ്പോൾ ആവശ്യമാണെന്ന് ഷാർജ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ മാനേജ്മെന്റ് ടീം അപ്‌ഡേറ്റ് ചെയ്ത കോവിഡ് പരിശോധനാ നടപടിക്രമങ്ങളിൽ പറയുന്നു.

മുമ്പ് 96 മണിക്കൂറിനുമുമ്പ് എടുത്തിട്ടുള്ള നെഗറ്റീവ് കോവിഡ് പിസിആർ പരിശോധന ഫലം മതിയായിരുന്നു.

യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ എത്തിയാലുള്ള കോവിഡ് പിസിആർ പരിശോധന പതിവുപോലെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്

error: Content is protected !!