fbpx
അബൂദാബി ആരോഗ്യം

അബുദാബിയിലെ അഞ്ച് മേഖലകളിൽ കോവിഡ് സ്ക്രീനിംഗ് ശക്തമാക്കുന്നു

കോവിഡ് പടരാതിരിക്കാനായി അബുദാബി തലസ്ഥാന നഗരത്തിലെ ചില പ്രദേശങ്ങളിൽ കോവിഡ് -19  സ്ക്രീനിംഗ് കാമ്പയിൻ ശക്തമാക്കി.

അബുദാബി നഗരത്തിലെ അൽ ദന, അൽ സഹിയ പ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളായ ബാനി യാസ്, അൽ ഷംഖ, അൽ ഷാവമേഖ് എന്നിവിടങ്ങളിലും കോവിഡ് പകർച്ചവ്യാധി പടരാതിരിക്കാനായി സ്ക്രീനിംഗ് ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

അതനുസരിച്ച്, കോവിഡ് പി‌സി‌ആർ‌ പരിശോധന ഉറപ്പാക്കുന്നതിന് ആരോഗ്യ അധികാരികളുമായി സഹകരിക്കാനും എല്ലാ പ്രതിരോധ നടപടികളും പാലിക്കാനും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!