fbpx
അബൂദാബി

യുഎഇയുടെ ചാന്ദ്ര ദൗത്യം ; ‘റാഷിദ്’ അടുത്ത വർഷം ചന്ദ്രനിലേക്ക്

അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരിലുള്ള 100% യുഎഇയിൽ നിർമ്മിക്കുന്ന ചാന്ദ്ര റോവറായ ‘റാഷിദ്’ അടുത്ത വർഷം ചന്ദ്രനിലേക്ക് അയക്കും. 2024 ൽ റാഷിദ് വിക്ഷേപിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വിക്ഷേപണമാണ് ഇപ്പോൾ നേരത്തെയാക്കിയിരിക്കുന്നത്.

മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും (എം‌ബി‌ആർ‌എസ്‌സി) ജാപ്പനീസ് സ്വകാര്യ ചാന്ദ്ര റോബോട്ടിക് പര്യവേക്ഷണ കമ്പനിയായ ഇസ്‌പെയ്‌സും നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് സ്വകാര്യ ചാന്ദ്ര റോബോട്ടിക് പര്യവേക്ഷണ കമ്പനിയാണ് റാഷിദിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.

എന്നാൽ കൃത്യമായ ലാൻഡിംഗ് സൈറ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മുമ്പൊരിക്കലും ആരും എത്തിയിട്ടില്ലാത്തതും . ചന്ദ്രനിൽ ഉടനീളം ചാന്ദ്ര പൊടിയും പാറകളും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നന്നായി മനസ്സിലാക്കുക എന്നതാണ് ഇതിന്റെ ദൗത്യം.ചന്ദ്രനിൽ ഇത് വരെ പോയതിൽ ഏറ്റവും ചെറിയ റോവർ ആയിരിക്കും റാഷിദ്.

2021സെപ്റ്റംബർ മുതൽ  2022 മാർച്ച് വരെ ഫ്ലൈറ്റ് മോഡലിന്റെ വികസനവും പരിശോധനയും പൂർത്തിയാക്കുമെന്നും അടുത്ത വർഷത്തോടെ റോവർ ലോഞ്ചിന് തയ്യാറാകുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!