fbpx
ദുബായ്

ഡ്രൈവിങ്ങിൽ ഇനി ശ്രദ്ധിച്ചാൽ മതി , ദുബായിൽ സ്ളാബ് വച്ച് പഴയ ട്രാഫിക് പിഴ മുഴുവൻ ഒഴിവാക്കാം

ഇനിയങ്ങോട്ട് ഡ്രൈവിങ് സുരക്ഷ ശീലമാക്കിയാലും മതി , ദുബായിൽ ട്രാഫിക് പിഴ ഒഴിവാക്കിക്കിട്ടാൻ . ടോളറൻസ് ഇയർ ആയി 2019 ആചരിക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് അതി മനോഹരമായ ഒരു ഓഫർ ഡ്രൈവർമാർക്ക് നൽകുന്നു – ഇനിയുള്ള 3 മാസം പിഴ ഉണ്ടാക്കാതെ വണ്ടി ഓടിച്ചാൽ പഴയ പിഴയുടെ 25 % ഒഴിവായിക്കിട്ടും . 6 മാസം നന്നായി ഓടിച്ചാൽ പഴയതിന്റെ പകുതി മാറിക്കിട്ടും . 9 മാസം നല്ല പിള്ളയായി റോഡിൽ പെരുമാറിയാൽ 75 % വരെ പിഴ പിഴുതുപോകും . ഇനി വരുന്ന 12 മാസവും പിഴയില്ലാതെ വണ്ടിയോടിച്ചാൽ 100% പഴയ പിഴയും മാറിക്കിട്ടും . സ്വപ്നതുല്യമായ ഈ ഡിസ്‌കൗണ്ട് ഓഫർ കിട്ടാൻ മറ്റാർക്കും ബുദ്ധിമുട്ടില്ലാതെ ഇനി വണ്ടി ഓടിച്ചാൽ മതി . സമാധാനത്തോടെ ഇനി ദുബൈക്കാർ വാഹനം ഓടിച്ചോളൂ , ഒരു നല്ല ലക്ഷ്യത്തിനുവേണ്ടി വളയം തിരിക്കൂ .

error: Content is protected !!