fbpx
ആരോഗ്യം ഇന്ത്യ

കൊവിഡ് വ്യാപനം രൂക്ഷം ; ഡൽഹിയിൽ വരാന്ത്യകര്‍ഫ്യൂ ഏര്‍പ്പെടുത്തി

കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ഡൽഹിയടക്കം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ഡൽഹിയില്‍ വരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ കാണുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ അറിയിച്ചു.

വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം. സിനിമഹാളില്‍ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല. ആശുപത്രികളില്‍ നിലവില്‍ കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യായിരത്തിലധികം കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അറിയിച്ചു.

error: Content is protected !!