ആരോഗ്യം ഇന്ത്യ

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പ്രതിദിനം 2000 വരെയാകാമെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം പേരാണ് ഹരിദ്വാറില്‍ നടന്ന കുഭംമേളയില്‍ പങ്കെടുത്തത്.

കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ കുംഭമേള നടത്തിയതിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

error: Content is protected !!