fbpx
ചുറ്റുവട്ടം

അറേബ്യൻ TTT യുടെ ടൈം ഷെയർ ഹോളിഡേയ്‌സ് പദ്ധതിയിൽ പണം നിക്ഷേപിച്ചവർ വഞ്ചിക്കപ്പെട്ടതായി പരാതി

അറേബ്യൻ ടൈംസ് ട്രാവൽ ആൻഡ് ടൂറിസം ( arabian TTT ) എന്ന പേരിൽ ടൈം ഷെയർ ഹോളിഡേയ്‌സ് പദ്ധതിയുടെ പേരിൽ നൂറുകണക്കിന് ആളുകളെ അംഗങ്ങൾ ആക്കിയ ശേഷം കമ്പനി ഉടമകൾ മുങ്ങിയതായി ദുബായിലെ ഗൾഫ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു . കുറഞ്ഞത് 4 മില്യൺ ദിർഹം എങ്കിലും ഈ അംഗങ്ങളായ പ്രവാസികൾക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കു കൂട്ടൽ.

കാശുകൊടുത്തു അംഗങ്ങൾ ആയാൽ ദീർഘ കാലം താമസം അടക്കമുള്ള പല സൗകര്യങ്ങളും പല രാജ്യങ്ങളിൽ ചെയ്തുതരാം എന്ന് തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇവർ മുന്നോട്ടു വച്ചിരുന്നത് . ഈ രംഗത്ത് മാന്യമായി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങൾക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്ന വിധത്തിലാണ് അറേബ്യൻ TTT പെരുമാറിയതെന്ന് റിപോർട്ടുണ്ട്.

error: Content is protected !!