fbpx
ഒമാൻ

ഒമാനില്‍ നാളെ മുതല്‍ വാറ്റ് നിലവില്‍ വരും

യു എഇ, സൗദി, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ നാളെ ഏപ്രില്‍ 16 മുതല്‍ മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഒമാനിലും നിലവില്‍ വരികയാണ്. ഭൂരിഭാഗം വസ്തുക്കള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 5 ശതമാനമാണ് വാറ്റ്. എന്നാല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ട്. 400 ദശലക്ഷം ഒമാന്‍ റിയാല്‍ വാറ്റ് വഴി വരുമാനമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.അഞ്ച് ശതമാനം മാത്രമാണ് വാറ്റ് എന്നത് സുല്‍ത്താനേറ്റിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.
വാറ്റ് നിലവില്‍ വരുന്നതോടെ ലോകത്ത് ഈ സംവിധാനമേര്‍പ്പെടുത്തിയ 160 രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിക്കും.ഭക്ഷ്യവസ്തുക്കളടക്കം 500 ഓളം ഇനങ്ങള്‍ക്ക് വാറ്റുണ്ടാകില്ല. അതിനാല്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകില്ല.

error: Content is protected !!