അബൂദാബി

എം എ യൂസഫലിക്ക് അബുദാബിയിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയിൽ നടത്തിയ അടിയന്തിര ലാന്ഡിങ്ങിനെത്തുടർന്ന് എം എ യൂസഫലിയെ അബുദാബിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നട്ടെല്ലിനാണ് 25 ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ നടത്തിയത്. ജർമൻ ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ ബുർജീൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതർ അറിയിച്ചു.

ബുർജീൽ ആശുപത്രി ഉടമയും എം എ യൂസഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിലിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഈമാസം 11 ന് കൊച്ചിയിലെ പനങ്ങാടാണ് എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെത്തുടർന്ന് ചതുപ്പിൽ ഇടിച്ചിറക്കിയത്. തുടർന്ന് യൂസഫലിയെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ പ്രത്യേക വിമാനത്തിൽ അദ്ദേഹം അബുദാബിയിലെത്തിയിരുന്നു

error: Content is protected !!