പൃഥ്വി രാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമ യുടെ മുൻനിര താരങ്ങളും മറ്റു പിന്നണി പ്രവർത്തകരും ഇന്ന് ദുബായിൽ ഒത്തുചേർന്ന് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചു. കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഒരു പ്രത്യേക സ്പാർക് അനുഭവപ്പെട്ടതായി മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. തന്റെ നാല്പതാമത്തെ സിനിമവർഷമാണിതെന്നു മോഹൻലാൽ ഓർമിപ്പിച്ചു. 350 സിനിമകളിൽ അഭിനയിച്ച തനിക്ക് ലൂസിഫർ വളരെ വ്യത്യസ്തമായി തോന്നുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ടോവിനോ, മഞ്ജു വാര്യർ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ പങ്കെടുത്തു . മുരളി ഗോപിയുടെ ഒരു കഥ തനിക്ക് സിനിമയാക്കണമെന്ന് നേരത്തെ ആഗ്രഹം ഉണ്ടായിരുന്നെന്നും പൃഥ്വി രാജ് വ്യക്തമാക്കി . ബഹുതല പാളികൾ ഉള്ള ഒരു സിനിമയാണിതെന്ന് മഞ്ജു വാരിയർ പറഞ്ഞു. തനിക്കു കിട്ടിയ നല്ല ഒരു കഥാപാത്രം ആണ് ലുസിഫെറിലെ വേഷമെന്നും മഞ്ജു അഭിപ്രായപ്പെട്ടു. സിനിമ ഒരു ചർച്ച ആകുന്നതിലപ്പുറം വിജയമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുരളി ഗോപി പറഞ്ഞു. ഫാർസ് ഫിലിംസ് ആണ് യുഎ ഇ യിൽ സിനിമ വിതരണം ചെയ്യുന്നത് . ഈ മാസം 28 ന് സിനിമ റിലീസ് ചെയ്യും. ഫാർസ് ഫിലിംസ് ന്റെ പ്രതിനിധി രാജൻ വർക്കല ചടങ്ങിൽ സംബന്ധിച്ചു.
ആശിർവാദ് നിർമിക്കുന്ന ഇരുപതിനാലാമതു സിനിമയാണ് ലൂസിഫർ എന്ന് ആന്റണി പെരുമ്പാവൂർ ഓർമിപ്പിച്ചു.