ആരോഗ്യം ഇന്ത്യ

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു ; തുടർച്ചയായി രണ്ടാം ദിവസവും 2 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1185 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,18,302 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ 1,42,91,917 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,25,47,866 പേര്‍ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്. 1,74,308 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. . 11,72,23,509 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

error: Content is protected !!