അന്തർദേശീയം ആരോഗ്യം

സൗദി അറേബ്യയിൽ ഉംറ ചെയ്യാനെത്തുന്ന വിദേശ തീർത്ഥാടകർക്ക് പുതിയ നടപടിക്രമങ്ങൾ

സൗദി അറേബ്യയിലെ മന്ത്രാലയം രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് ഹജ്ജ്, ഉംറ അനുഷ്ഠാനങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.ഇപ്പോൾ വിശുദ്ധ റമദാനിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഉംറ ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിച്ച  ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇതുവരെ അനുമതി നൽകിയിരുന്നത്.

വിദേശ തീർത്ഥാടകർ അവരവരുടെ രാജ്യങ്ങളിൽ വെച്ചുതന്നെ കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെയും അംഗീകാരമുള്ള കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ തീർത്ഥാടകരുടെ കൈവശമുണ്ടെന്ന് ഉംറ സർവ്വീസ് കമ്പനികൾ ഉറപ്പുവരുത്തണം.

പിന്നീട് ഉംറ നടത്തുന്നതിന് ആറ് മണിക്കൂർ മുമ്പ് തീർത്ഥാടകർ മക്കയിലെ ഒരു സെന്‍ററിലെത്തി കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി സാക്ഷ്യപ്പെടേത്തേണ്ടതാണ്. അവിടെ വെച്ച് ഒരു ബ്രേസ്ലെറ്റ് തീർത്ഥാടർക്ക് കൈമാറും, തുടർന്ന് അവരെ അൽ-ഷുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് നയിക്കും. അവിടെ, തീർഥാടകർ അവരുടെ ഡാറ്റയും പെർമിറ്റും പരിശോധിക്കാൻ അവരുടെ ബ്രേസ്ലെറ്റ് ഹാജരാക്കണം.

തീർത്ഥാടകരെ സംബന്ധിച്ച വിവരങ്ങളും, ഉംറ പെർമിറ്റും പരിശോധിച്ച ശേഷം മാത്രമെ അനുവദിച്ചിരിക്കുന്ന സമയക്രമം പാലിച്ച് കൊണ്ട് ഉംറ ചെയ്യാനായി മസ്ജിദുൽ ഹറമിലേക്ക് പോകാവൂ. തവക്കൽനാ, ഇഅതമർനാ ആപ്പുകളിൽ ഏതെങ്കിലും ഒന്നിലൂടെ ഉംറ പെർമിറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഉംറക്ക് എത്തേണ്ടത്.

കോവിഡ് വാക്സിൻ എടുക്കാതെ എത്തുന്നവർ ഉംറ ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉംറ സർവ്വീസ് കമ്പനികൾക്കായിരിക്കുമെന്നും സൗദി ഹജ്ജ് ഉംറ സഹ മന്ത്രി അബ്ദുൽ ഫതാഹ് മഷാത്ത് അറിയിച്ചു.

error: Content is protected !!