fbpx
ഒമാൻ

എല്ലാതരം വിസയുള്ളവര്‍ക്കും ഇപ്പോൾ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി

എല്ലാതരം വിസയുള്ളവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021 ഏപ്രിൽ 7 ന് ഒമാനിലെ അതോറിറ്റി ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു: “സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, സുൽത്താനേറ്റിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാർക്കും 2021 ഏപ്രിൽ 5 വരെ നൽകിയ റെസിഡൻസി വിസ കൈവശമുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന ഏപ്രിൽ 7 ന് പ്രാബല്യത്തിൽ വന്ന പ്രവേശന നിയന്ത്രണം നീക്കുകയാണെന്ന് ഒമാനി അധികൃതർ ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

സുപ്രീം കമ്മറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം അനുവദിക്കുക. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും ഇനി മുതൽ പ്രവേശനം അനുവദിക്കും.

സാധുവായ വിസയുള്ള എല്ലാ വിദേശികള്‍ക്കും പ്രവേശനം സാധ്യമാകുമെന്ന് ചൂണ്ടിക്കാട്ടി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാനില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിരുന്നു. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ എല്ലാതരം വിസകളും പുതിയതായി അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

error: Content is protected !!