അബൂദാബി ആരോഗ്യം

യുഎഇയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിൽ ദോഷകരമായ അല്ലെങ്കിൽ മായം ചേർത്ത ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തിയാൽ വരുന്ന പിഴകളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ (പിപി) മുന്നറിയിപ്പ് നൽകി. ഒരു ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് അതോറിറ്റി മുന്നറിയിപ്പ് പോസ്റ്റുചെയ്തത്.

യുഎഇയിലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള 2015 ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 14 പ്രകാരം ഭക്ഷണത്തിൽ മായം ചേർക്കുന്നതും ഹാനികരമായ അല്ലെങ്കിൽ ചീഞ്ഞ ഭക്ഷണം വിൽപ്പന നടത്തുന്നവർ എന്നിങ്ങനെയുള്ളവർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവോ 100,000 മുതൽ 200,000 ദിർഹം വരെ പിഴ ഈടാക്കാമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ട്വീറ്റിലൂടെ അറിയിച്ചു.

error: Content is protected !!