fbpx
ആരോഗ്യം ഇന്ത്യ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് കൊവിഡ് 19 സ്ഥിരീകരിച്ചു

dubai_vartha_Manmohan Singh

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന് കൊവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

error: Content is protected !!