fbpx
അന്തർദേശീയം ആരോഗ്യം ഇന്ത്യ

കൊവിഡ് രണ്ടാം തരംഗം ; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക

dubaivartha_ us travel updates

കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് വരെ കൊവിഡ് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

അത്യാവശ്യമുള്ളവര്‍ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് പൂര്‍ണമായും വാക്സിനേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!