ടെക്നോളജി ദുബായ്

ദുബായിൽ പാർക്കിംഗ് ഫീസ് പ്രക്രിയ സുഗമമാക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ സംവിധാവുമായി ആർ‌ടി‌എ

Now, save on parking fees with new RTA payment method

ഐഫോൺ ഉപയോക്താക്കൾക്ക് പാർക്കിംഗ് പണമടയ്ക്കൽ പ്രക്രിയ സുഗമമാക്കുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ‘App Clips’ എന്ന സംരംഭം ആരംഭിച്ചു.

ഈ സംരംഭം വഴി വാഹനമോടിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് ദുബായിലുടനീളം പാർക്കിംഗ് മെഷീനുകളിലും സൈൻബോർഡുകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പാർക്കിംഗ് റിക്വസ്റ്റ് പ്രോസസ്സ് ചെയ്യാനാകും. ഉപയോക്താക്കൾക്ക് SMS പാർക്കിംഗ് സേവനത്തിനായി അടക്കുന്ന അധിക ഫീസായ 30 ഫിൽ‌സ് ലഭിക്കാനും കഴിയും. ദുബായ് എമിറേറ്റിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ 70 ശതമാനത്തിലധികം പാർക്കിംഗ് മെഷീനുകളിലും സൈൻബോർഡുകളിലും ഞങ്ങൾ ക്യുആർ കോഡ് സ്റ്റിക്കറുകൾ ഘടിപ്പിച്ചിട്ടുണ്ട്. താമസിയാതെ എല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും ഈ സംവിധാനം വേഗത്തിൽ കൊണ്ടുവരുമെന്നും ആർടിഎ കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾ App Clips അവരുടെ ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യേണ്ട ഒരു ആപ്ലിക്കേഷനല്ല, മറിച്ച് ഇത് ആർ‌ടി‌എ ദുബായ് ആപ്പിന്റെ ഒരു ഫീച്ചർ ആണ്

error: Content is protected !!