fbpx
ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് വാക്സിൻ ; രജിസ്ട്രേഷൻ ഏപ്രിൽ 24 മുതൽ ആരംഭിക്കും

covid vaccine for people over 18 years of age in India

ഇന്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മെയ് ഒന്നാം തീയതി മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കെല്ലാം കൊവിഡ് വാക്‌സിൻ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിൻ. ഈ പരിധിയാണ് നിലവിൽ 18 വയസായി ഉയർത്തിയിരിക്കുന്നത്.

കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

error: Content is protected !!