ഷാർജ

റമദാൻ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 1,400 ലധികം ചെറിയ വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ഷാർജ പോലീസ്

dubai vartha sharjah traffic updates

ഏപ്രിൽ 13 ന് ആരംഭിച്ച റമദാൻ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 1,400 ലധികം ചെറിയ അപകടങ്ങൾ ഷാർജയിൽ റിപ്പോർട്ട് ചെയ്തതായി ട്രാഫിക് അധികൃതർ അറിയിച്ചു.

പെട്ടെന്നുള്ള പാതകൾ മാറ്റുക, രണ്ട് വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാതിരിക്കുക, ഡ്രൈവർമാരുടെ അശ്രദ്ധ, അമിത വേഗത എന്നിവയാണ് ഈ അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്ന്
ഷാർജയിലെ റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷനിലെ അപകട മാനേജ്‌മെന്റ് വിഭാഗം മേധാവി അബ്ദുൾ റഹ്മാൻ ബിൻ കാനുൻ, അൽ ഷംസിപറഞ്ഞു.

മിക്ക അപകടങ്ങളും ഇഫ്താറിനടുത്ത സമയങ്ങളിലാണ് സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.

റോഡ് സുരക്ഷ നിലനിർത്തുന്നതിനായി വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും
വാഹനമോടിക്കുമ്പോൾ ശ്രദ്ധാലുവായിരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അൽ ഷംസി പറഞ്ഞു. ചെറിയ അപകടമുണ്ടായാൽ വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് മാറ്റാനും റാഫിഡ് മൊബൈൽ ആപ്പ് വഴി ഉടൻ തന്നെ അധികൃതരെ അറിയിക്കാനും ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.

error: Content is protected !!