അബൂദാബി

ഇത്തിഹാദ് എയർവേയ്‌സിന്റെ പിസിആർ പരിശോധന നയത്തിൽ വീണ്ടും മാറ്റം

Another change in Etihad Airways' PCR verification policy

ഇന്ന് ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർ യാത്രപുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.

ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്കു വരുന്നവർക്ക് 48 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. എന്നാൽ ഇപ്പോൾ 96 മണിക്കൂറിനകം എടുത്ത കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന
നിലവിലുള്ള പിസിആർ പരിശോധന നിയമം തന്നെ തുടരുന്നുവെന്നാണ് ഇത്തിഹാദിന്റെ പുതിയ യാത്ര അപ്ഡേറ്റിൽ അറിയിച്ചിരിക്കുന്നത്.

ഇത്തിഹാദ് എയർവേയ്‌സ് വെബ്‌സൈറ്റിൽ പോസ്റ്റുചെയ്‌ത ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, നെഗറ്റീവ് ടെസ്റ്റ് ഫലം നൽകേണ്ടത് ഒരു അംഗീകൃത ക്ലിനിക്കോ അല്ലെങ്കിൽ ഇന്ത്യ അംഗീകൃത ലബോറട്ടറിയോ ആണ്.പരിശോധന ഫലത്തിൽ ഒരു ക്യുആർ കോഡും ഉണ്ടായിരിക്കണം.12 വയസ്സിന് താഴെയുള്ളവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഈ നിയമം ബാധകമല്ല. വൈകല്യമുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!