fbpx
അന്തർദേശീയം

ടൈഗ്രിസ് നദിയിലെ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം നൂറായി ഉയർന്നെന്നു  റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഇറാഖിലെ ടൈഗ്രിസ് നദിയിൽ യാത്രാബോട്ട് മുങ്ങിയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം  ഉയരുന്നു. ഇപ്പോൾ നൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ്  പുതിയ റിപ്പോർട്ടിൽ പറയുന്നത്. കുർദിഷ് പുതുവത്സരം പ്രമാണിച്ചു അടുത്തുള്ള ടൂറിസം കേന്ദ്രത്തിലേക്ക് ഉല്ലാസയാത്ര പോയവരാണ് അപകടത്തിൽ പെട്ടത് . മരിച്ചവരിൽ  കൂടുതലും സ്ത്രീകളും കുട്ടികളും ആണ്.
error: Content is protected !!