fbpx
അബൂദാബി ഇന്ത്യ ദുബായ് ഷാർജ റാസൽഖൈമ

കോവിഡ് 19 ; ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തുന്നു

india uae flight ban

ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാനങ്ങൾ താത്കാലികമായി നിർത്തുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരുന്ന ഏപ്രിൽ 24 മുതൽ 10 ദിവസത്തേക്കാണ് ഈ താൽക്കാലിക അറിയിപ്പ് വന്നിരിക്കുന്നത്. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിലുള്ളവർക്കും  ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ ട്രാവൽ ഏജന്റുമാരുമായോ അല്ലെങ്കിൽ അതാത് വിമാനക്കമ്പനികളുടെ കാൾ സെന്ററുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും എയര്‍ലൈന്‍സുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുണ്ട്.എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയർ അറേബ്യ എന്നീ വിമാനകമ്പനികൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

error: Content is protected !!